Saturday, November 25, 2006

വിരുന്നുകാരന്‍

ഇന്നലെ ഒരു വിരുന്നുകാരന്‍
പണ്ടു പിരിഞ്ഞു പോയ സ്വപ്നമാണെന്നു പറഞ്ഞു പരിചയപ്പെടുത്തി

പറയാതെ എത്തുന്ന വിരുന്നുകാരന്‍
‍ഒരു അലോസരമാണെന്നു സൂചിപ്പിക്കാന്‍ ഞാന്‍ മറന്നില്ല

അനുവാദമില്ലതെ കസേരയിലിരുന്നാടി.
ഇപ്പൊഴും ജീവനൊടെ ഉണ്ടോ എന്നറിയാന്‍ വന്നതാണത്രെ

പണ്ടവനെ പിരിഞ്ഞപ്പൊള്‍ ഞാന്‍ ഒത്തിരി കരഞ്ഞു പോലും
എന്റെ രാത്രികളില്‍ താരാട്ടു പാടിയിരുന്നതു അവനാണത്രെ

എന്റെ പിടിയിലൊതുങ്ങാത്ത കാര്യങ്ങള്‍
‍സ്വപ്നം, താരാട്ട്‌, കണ്ണീര്‍ ഈ വാക്കുകള്‍ എന്നെ ഭ്രമിപ്പിചു

ഞാന്‍ അര്‍ത്ഥത്തിനായി ഓര്‍മ്മയില്‍ പരതിയപ്പോള്‍
‍ആദ്യം അദ്ഭുതം അവന്റെ കണ്ണില്‍, പിന്നെ ഒരിറ്റു കണ്ണീര്‍

‍അപ്പോള്‍ കപ്പലിലെ കള്ളനെ പിടിച്ച സന്തോഷത്താല്‍ ഞാന്‍ പൊട്ടിച്ചിരിച്ചു
"സ്വപ്നങ്ങള്‍ കരയാറില്ലല്ലൊ ഒരിക്കലും"

2 comments:

Unknown said...

കവിതകള്‍ വായിച്ചു. ചിലത്‌ നന്നായിട്ടുണ്ടെന്ന് തോന്നി. പക്ഷേ കൂടുതല്‍ വാചാലമായതുകൊണ്ടോ ആത്മഭാഷണം കൊണ്ടോ പലതിലും ഒരു സ്ത്രീ സ്പര്‍ശം... പെണ്ണെഴുത്തെന്നൊന്നുമല്ല ട്ടോ.

Anonymous said...

വൈകിയാണെത്തിയത്. വിരുന്നുകാരന്‍. വളരെ ഹൃദ്യമായ കവിത.

സ്ത്രീ സ്പര്‍ശം എന്നുള്ളത് ഏതര്‍ത്ഥത്തിലാണ് അനിയന്‍സ് പറഞ്ഞത്? ശരിക്കും ഇതൊരു പെണ്ണെഴുത്തു തന്നെ.

ശക്തമായ രചന. വാക്കുകളിലെ മിതത്വം കവിതയിലെ മൌനം, വാചാലത എല്ലാം കൊണ്ടും ബ്ലോഗിന് മുതല്‍കൂട്ടാണ് ഈ എഴുത്ത്.