Saturday, November 25, 2006

സുഹ്രുത്ത്

എന്റെ പൂന്തൊട്ടം കാണണമത്രെ.
സുഹ്രുത്തുക്കള്‍ എല്ലാം പങ്കുവെക്കണമെന്നാണു നാട്ടു നടപ്പെന്നു
കയര്‍ത്തപ്പൊള്‍ ഞാനും അതേറ്റുപിടിച്ചു

"അന്യര്‍ പ്രവേശിക്കരുത്‌" എന്ന സൂചിക അവന്റെ
സഹായത്താല്‍ തന്നെ പിഴുതെറിഞ്ഞു

ആദ്യത്തെ മുള്ളില്‍ ചവിട്ടിയപ്പൊള്‍ വളിച്ച ചിരിയോടെ
വേദന പോലും അവന്റേതാണെന്നു അവകാശവാദം

വരണ്ട കാറ്റു കൊണ്ടപ്പൊള്‍ സഹതാപം
ഉണങ്ങി വരണ്ട ഇലക്കൂട്ടങ്ങളെ ആദ്യമായി പുശ്ചിച്ചു

ആളനക്കമില്ലാതെ വരണ്ടുക്കിടന്നതെല്ലാം അവന്‍
‍വിളിച്ചുണര്‍ത്തി ചവിട്ടി മെതിച്ചു

അവസാനം പടികടന്നു തിരിഞ്ഞു നോക്കാതെ അവന്‍ അകലവെ
ഒരു സുഹ്രുത്തിനു കൂടി ഞാന്‍ ബലിയിട്ടു

1 comment:

Viswaprabha said...

ഹൊ! ഇതൊരു ഭയങ്കര തീമാണല്ലോ!!

പുതിയ ആചാരങ്ങളിലും ഉപചാരങ്ങളിലും അവസാനം വ്യര്‍ത്ഥബോധം മാത്രമേ ശേഷിപ്പു വരൂ അല്ലേ?

കൊള്ളാം!
ഈയൊന്നു മാത്രമല്ല, ഇതിനു കൂട്ടിരിക്കുന്ന മറ്റു പോസ്റ്റുകളും.

ഒരു ഞൊടി വൈകിയെങ്കിലും ഈ പുതുക്കാഴ്ചക്കള്‍ ഇപ്പോഴെങ്കിലും കണ്ടെത്തിയതില്‍ സന്തോഷം!