സ്വപ്നങ്ങളും ആവശ്യങ്ങളും തമ്മില്‍ കലഹം മൂത്തപ്പൊള്‍
മനസ്സു മടുത്തു പിന്‍ വഴികളില്‍ നടക്കാനിറങ്ങി.
പതിയെ നടക്കുന്നതാണു സുഖമെന്നു ഇടം കാലും
ഞാനാണാദ്യം എത്തുക എന്നു വലം കാലും കുശുകുശുത്തു
പണ്ടു തന്നെ ഒട്ടിപിടിച്ചിരുന്ന സ്വപ്നങ്ങളെ കണ്ണുകള്‍ കണ്ടെടുത്തു
കേട്ടു മറന്ന പാട്ടിന്റെ ഈണത്തില്‍ പകച്ചു പോയി കാതുകള്‍
ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ലല്ലൊ എന്ന ചിന്തയില്‍
ഞാനപ്പൊഴും തല ഉയര്‍ത്തി തന്നെ പിടിച്ചിരുന്നു
പക്ഷെ എന്റെ മനസിനെ വഴിയില്‍ മറന്നിട്ട നിലയില്‍ കണ്ടെത്തിയപ്പൊള്‍
നടപ്പു പിന്നോട്ടാണെന്നു ഞാനും ഞെട്ടി തിരിച്ചറിഞ്ഞു..........
Saturday, November 25, 2006
Subscribe to:
Post Comments (Atom)
9 comments:
എല്ലാ പോസ്റ്റുകളും വായിച്ചു.നല്ല കവിതയിലേക്ക് ഒരു ചുവടു കൂടിയേയുള്ളൂ ചങ്ങാതീ.ഭാവുകങ്ങള്‍...
ഹലോ,settingsല്‍ പോയി commentsഎന്ന ടാബ്തുറന്ന്,അതിലെ comment notification address ല്‍pinmozhikal@gmail.com എന്ന് കൊടുത്താല്‍ കമന്റുകള്‍ പിന്മൊഴികളിലേക്ക് പോവും.എന്നാലേ ബൂലോകര്‍ താങ്കളുടെ ബ്ലോഗ് കാണൂ.
http://ashwameedham.blogspot.com/2006/07/blog-post_28.html എന്ന ലിങ്കില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.
നന്ദി ചങ്ങാതി.... പ്രോത്സാഹനത്തിനും settings നെ കുറിച്ചുള്ള അറിവിനും...
ഒരു വഴിയില്‍ വഴുതണങ്ങ
മറു വഴിയില്‍ വാഴക്ക
ഇനിയൊരു വഴിയില്‍ മണ്ണാങ്കട്ട..
എല്ലാം മടുത്ത്..
മടുത്ത മനസ്സ് വലിച്ചെറിഞ്ഞ്..
പച്ചക്കറി ചന്തയില്‍ നിന്നു തിരിച്ചിറങ്ങി !
വഴിയിലെ തവളക്കരച്ചിലുകള്‍ കേട്ട്..
വിഷാദത്തിന്റെ മൂന്നരക്കിലോ പച്ചരിക്കു കൂട്ടാനെന്തെന്നോര്‍ത്ത്
പാതി വഴിയില്‍ നിന്നു തിരിഞ്ഞു നോക്കിയപ്പോള്‍
കടന്നു പോയ വഴിയില്‍ കരുതിക്കൂട്ടി കുഴിച്ചിട്ടിരുന്ന
കൂടോത്രക്കിറ്റിന്റെ കുഴി ബോംബുകള്‍ !
തിരിഞ്ഞു നടന്നു മനസ്സെടുക്കാന്‍ മടിച്ചു..
രാത്രി കൂട്ടാന്‍ തക്കാളിക്കറി മതിയെന്നുറപ്പിച്ചു.
സമയം കളയാതെ വലിഞ്ഞു നടന്നു.
(കവിതകളെല്ലാം അഞ്ചാറു തവണ വായിച്ചു)
ആകാശത്തു പറന്നു നടക്കുന്ന പൊന്നപ്പന്‍ ചേട്ടന്‍ ഭൂമിയിലെ പാവം മറന്നിട്ട മനസ്സുകളെ കണ്ടെ ടുത്തതു അതിശയം തന്നെയാണേ...........
ത്രിപ്തിയായി.. ( കണ്ണീരൊപ്പുന്നു..)
കവിത നന്നായി ചില സംശയങ്ങള്‍ ഈയുള്ളവന് തോന്നുന്നത് ചോദിച്ചോട്ടേ?
1) സ്വപ്നങ്ങളും ആഗ്രഹങ്ങളും കലഹം കൂടേണ്ട കാര്യമുണ്ടോ? സ്വപ്നവും യാഥാര്‍ത്ഥ്യവും കലഹം കൂടുന്നത് മനസ്സിലാക്കാം. ഞാന്‍ ആ കലഹത്തിന് ദിവസവും മധ്യസ്ഥം പിടിക്കുന്നവനാണ് ;)
2) സ്വപ്നങ്ങളെ കണ്ണുകള്‍ എങ്ങിനെ കണ്ടെടുത്തു? അത് യാഥാര്‍ത്ഥ്യമായി മുന്നില്‍ വന്നുവോ? അതോ കണ്ണുകള്‍ സ്വപ്നത്തിന്റെ ആര്‍ക്കൈവില്‍ ചെന്നെത്തിയോ?
3) നടപ്പ് പിന്നോട്ടായാല്‍ മനസ്സിനെ വഴിയില്‍ നിന്ന് കണ്ടെടുക്കാന്‍ കഴിയുമോ? നടന്ന് കുറേ മുന്നോട്ട് പോയി പിന്നെ കലഹം വന്നപ്പോള്‍ തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയതാണോ അതോ വട്ടത്തില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍, ഇന്ദ്രിയങ്ങള്‍ പ്രജ്ഞയറ്റവയായവ ആയതിനാല്‍ മനസ്സ് താഴെ വീണത് അറിയാതിരുന്നതോ?
ആകെ മൊത്തം കണ്‍ഫ്യൂഷന്‍. അല്ല, ഈ ബ്ലോഗ് എഴുതിയത് ആരാണപ്പാ ???
കവിത നന്നായി. ഇഷ്ടപ്പെട്ടു.
ആകാശത്തു പറക്കുമ്പോള്‍ ഒരു പരുന്തിനെ പോലെ നോക്കാന്‍ പറ്റും. തിന്നാന്‍ പാകത്തിനു മനസ്സുകള്‍ കണ്ടാല്‍ വെറുതെ വിടാന്‍ പറ്റുമോ..?
പിന്നെ ജിത്തിന്റെ അതീവഹൃദ്യമായ ചോദ്യങ്ങള്‍ക്കു മറുപടിയായി "സ്വപ്നങ്ങളുടെ ആര്‍ക്കൈവുകള്‍ - ഒരു പരുന്തു കാഴ്ച" എന്നൊരു കവിത എഴുതിയാലോ എന്നാണു ഞാന്‍ ഇപ്പൊ ആലോചിക്കുന്നത്!
ഇതു ആരായാലും മൌനം ഭേദിച്ച് പുറത്തു വരൂ കൂട്ടുകാരാ.. താങ്കള്‍ ഞങ്ങള്‍ക്ക് ബഹുമാനിതനാണ്. താങ്കളുടെ ഓരോ പോസ്റ്റും ഒന്നിനൊന്ന് മെച്ചം.
ബ്ലോഗില്‍ താങ്കളുടെ ദിവസവുമുള്ള സാന്നിദ്ധ്യം ഞങ്ങളില്‍ ചിലരെ യെങ്കിലും വല്ലാതെ ഉന്മേഷവാന്‍ മാരാക്കും. ഒരു ചരസു വലിക്കും പോലെ, കഞ്ചാവടിക്കും പോലെ. ഒന്നിമില്ലെങ്കിലും ഒരു ദിനേശു ബീഡിയും പരിപ്പു വടയും പോലെ.
ശ്രീജിത്തിന്‍റെ സംശയങ്ങള്‍ക്ക് താങ്കള്‍ തന്നെ മറുകുറി കൊടുക്കൂ. അല്ലെങ്കില്‍ പിന്നെ എനിക്കാവും അതിന്‍റെ ഉത്തരാവിദിത്തം.
Post a Comment