Monday, November 27, 2006

കുറ്റസമ്മതം ( അടുത്ത ക്യാബിന്‍-ലെ ചിരിക്കാത്ത മനുഷ്യന്‌)

ഇന്നലെ അറിയാതെ ചിരിച്ചു പോയി
മനസ്സിനെ കഞ്ഞി മുക്കി ഇസ്തിരിയിട്ടു വടി പോലാക്കി
ഘടികാര മുഴക്കത്തില്‍ കൊളുത്തിയിട്ടിട്ടും

കണി തന്ന കുഞ്ഞിന്റെ മോണച്ചിരിയൊ
രാത്രി പെയ്യാതെ പെയ്ത മഴയൊ ആണു പണി പറ്റിച്ചത്‌

ജാള്യതയൊടെ സ്ക്രീന്‍-ല്‍മുഖം പൂഴ്ത്തുമ്പൊള്‍
‍മനസ്സിന്റെ ആശ്വാസ മന്ത്രം 'ഭാഗ്യം ആരും കണ്ടില്ല'

6 comments:

Sreejith K. said...

ഹ ഹ. ഈ കവിത ആദ്യമായിട്ട് എനിക്ക് മുഴുവന്‍ മനസ്സിലായി. കലക്കന്‍.

ചിലര്‍ അങ്ങിനെയാണ് മുഖത്ത് നോക്കി ചിരിച്ചാലും തിരികെ തരില്ല. ഞാന്‍ അങ്ങിനെ അല്ലാട്ടോ

ടി.പി.വിനോദ് said...

വളരെ നന്നായിരിക്കുന്നു സുഹൃത്തേ...
സൌമ്യതയുടെ കുറ്റം ഏറ്റ് പറയേണ്ടിവരുമ്പോഴും പെയ്യാതെ പെയ്യുന്ന ഒരു മഴയുടെയോ ഉപാധികളില്ലാത്ത ഒരു കുഞ്ഞുചിരിയുടെയോ ഭരണഘടനകള്‍ നമ്മെ കുറ്റവിമുകതരാക്കാന്‍ എപ്പോഴുമുണ്ടാകുമായിരിക്കും അല്ലേ...?

മുസാഫിര്‍ said...

നല്ല കൊച്ചു വരികള്‍,സ്വയം ചിരിച്ചില്ലെങ്കിലും മറ്റുള്ളവര്‍ ഇതു വായിച്ചാല്‍ ഒന്നു പുഞ്ചിരിക്കുകയെങ്കിലും ചെയ്യും.

രാജ് said...

ജാള്യത, സൌമ്യത എന്നിവ തെറ്റാണത്രെ. ജാള്യം, സൌമ്യം എന്നിവയാണത്രെ ശരി.

Mubarak Merchant said...

പെരിങ്ങോടന്‍ പറഞ്ഞത് കറക്റ്റാ!
അല്ലെങ്കില്‍ ടീവീടെ ‘വോള്യത’ കുറയ്ക്കൂ.. എന്നൊക്കെ പറഞ്ഞേനെ!

Sreejith K. said...

ഇക്കാസേ, തമാശ പറഞ്ഞതാണോ അതോ വോള്യം എന്നത് ഇംഗ്ലീഷ് ആണെന്ന് ഓര്‍ക്കാഞ്ഞിട്ടോ? :D