ഏകാന്തത അന്വേഷിച്ചിറങ്ങി
ശ്രീബുദ്ധനെ ഓര്‍ത്തു ആല്‍ത്തണലിലിരുന്നു
ഇലകളുടെ സ്വകാര്യങ്ങള്‍ എന്നെ ലജ്ജിപ്പിച്ചു
മൈതാന നടുവില്‍ നിറയെ എകാന്തത
ചെന്നപ്പോഴറിഞ്ഞു, കാറ്റുകള്‍ കിന്നരിക്കുന്നതവിടെ
കവി പറഞ്ഞ പുഴയുടെ കരയിലെത്തി
അടിത്തട്ടു കാണുന്ന നഗ്നത, നോക്കിയപ്പൊള്‍ ചിലമ്പി
ഒടുവില്‍ തിരിച്ചെന്റെ മുറിയിലെത്തി
ആറിത്തണുത്ത നിശബ്ദത, വികരമില്ലാത്ത ചിരി
എകാന്തത വല്ലാതെ ഭയന്നു ഞാന്
പുതപ്പു വാരി മുഖം മറച്ചു
Saturday, November 25, 2006
Subscribe to:
Post Comments (Atom)
No comments:
Post a Comment