Monday, November 27, 2006

ആശയങ്ങളും വാക്കുകളും

ആശയങ്ങളും വാക്കുകളും കൂട്ടിമുട്ടിയതെങ്ങിനെ?
ചില വാക്കുകളില്‍ താനെ അര്‍ത്ഥം അലിഞ്ഞു ചേര്‍ന്നതാവണം
ചിലതു അര്‍ത്ഥത്തെ തിരഞ്ഞു പിടിച്ചതാകാം
മറ്റുചിലതില്‍ ബലമായി കെട്ടിവച്ചതും
ആശയങ്ങള്‍ മുന്നറിയിപ്പില്ലാതെ വന്നപ്പോള്‍
കൈയ്യില്‍ കിട്ടിയ വാക്കിനു ചാര്‍ത്തായി കൊടുത്തതു മറ്റു ചിലത്‌

എന്തൊക്കെയായാലും വാക്കുകള്‍ വല്ലാത്ത പഹയന്മാര്‍ തന്നെ
ഉള്ളിലെ വേലീയേറ്റങ്ങളെ(വേലിയിറക്കങ്ങളേയും)
ഒരു ഉളുപ്പുമില്ലാതെ ചിത്രങ്ങളില്‍ അടിച്ചൊതുക്കി കടന്നു കളയും

വരികള്‍ക്കും വികാരങ്ങള്‍ക്കുമിടയിലെ നഷ്ടപെടലുകലല്‍
‍അപ്പൂപ്പന്‍ താടികളായി പറന്നു നടക്കുന്നണ്ടാവണം
ചിന്തകളുടെ ഭാരവും കേള്‍വിയുടെ(വായനയുടെയും) കാത്തിരിപ്പുമില്ലാതെ..

7 comments:

സു | Su said...

ഇതാരാണപ്പാ? :)

ഇത് വായിച്ചിരുന്നോ? ഉണ്ടെങ്കില്‍ നോക്കണ്ട കേട്ടോ.

http://ashwameedham.blogspot.com/2006/07/blog-post_28.html

സുല്‍ |Sul said...

ഇതാരാണപ്പാ? ഇവിടെ ഒളിച്ചിരിക്കുവാണോ?

ബൂലോകരേ ആരും കാണാതെ ഒരു മിടുക്കന്‍ ഇവിടെയിരുന്നു എന്തോ കുത്തി കുറിക്കുന്നു. പേരും അഡ്രസ്സും പറയുന്നുമില്ല എഴുതിയതാര്‍ക്കും കാണിക്കുന്നുമില്ല.

ഇതാരാണപ്പാ?

-സുല്‍

mydailypassiveincome said...

ഇതാരാണപ്പാ ;)

സുല്ല് ഇതു കണ്ടു പിടിച്ചല്ലോ? ഹഹ..

സ്വാഗതം ഇതാരാണപ്പാ ???? ഹി ഹി... ഇതാരപ്പാ?? (ജഗതി സ്റ്റൈല്‍ ;) )

Peelikkutty!!!!! said...

ഇതാരാണപ്പാ...നന്നായിട്ടുണ്ടപ്പാ!...ഈ വാക്കിന്റെ ഓരൊ കളികളെയ്!

കുറുമാന്‍ said...

ഇതാരാണപ്പാ എന്നു ചോദിച്ചാല്‍ ഇത് ഞാനാണപ്പാ എന്നു പറഞ്ഞെങ്കിലും വരണമപ്പാ സ്വാമി ശരണമപ്പാ

വിഷ്ണു പ്രസാദ് said...

ഹലോ മി.ഹാരപ്പാ,സംബോധന ചെയ്യാനുള്ള സൌകര്യത്തിന് ഇനി ഞാനങ്ങനെയേ വിളിക്കൂ.കവിത നന്നായിട്ടുണ്ട്.വാക്കുകളെക്കുറിച്ചുള്ള ഈ ചിന്ത ഇഷ്ടമായി.

മുല്ലപ്പൂ said...

വീട്ടിലെ വാതില്‍ക്കല്‍ മുട്ട് കേട്ട് ,തുറക്കുമ്പോള്‍, പ്രതിക്ഷിക്കാത്ത അതിഥിയെ കണ്ടു ചിരിയോടെ ചോദിക്കും ഞാന്‍.
“ഹല്ല. ഇതാരാണപ്പാ.”
സ്വാഗതം ട്ടോ .

ചിരിക്കാ‍ത്ത അയല്‍ വാസിക്കുള്ള സമര്‍പ്പണം ഭംഗിയായി. :)