ആശയങ്ങളും വാക്കുകളും കൂട്ടിമുട്ടിയതെങ്ങിനെ?
ചില വാക്കുകളില്‍ താനെ അര്‍ത്ഥം അലിഞ്ഞു ചേര്‍ന്നതാവണം
ചിലതു അര്‍ത്ഥത്തെ തിരഞ്ഞു പിടിച്ചതാകാം
മറ്റുചിലതില്‍ ബലമായി കെട്ടിവച്ചതും
ആശയങ്ങള്‍ മുന്നറിയിപ്പില്ലാതെ വന്നപ്പോള്‍
കൈയ്യില്‍ കിട്ടിയ വാക്കിനു ചാര്‍ത്തായി കൊടുത്തതു മറ്റു ചിലത്
എന്തൊക്കെയായാലും വാക്കുകള്‍ വല്ലാത്ത പഹയന്മാര്‍ തന്നെ
ഉള്ളിലെ വേലീയേറ്റങ്ങളെ(വേലിയിറക്കങ്ങളേയും)
ഒരു ഉളുപ്പുമില്ലാതെ ചിത്രങ്ങളില്‍ അടിച്ചൊതുക്കി കടന്നു കളയും
വരികള്‍ക്കും വികാരങ്ങള്‍ക്കുമിടയിലെ നഷ്ടപെടലുകലല്‍
അപ്പൂപ്പന്‍ താടികളായി പറന്നു നടക്കുന്നണ്ടാവണം
ചിന്തകളുടെ ഭാരവും കേള്‍വിയുടെ(വായനയുടെയും) കാത്തിരിപ്പുമില്ലാതെ..
Monday, November 27, 2006
കുറ്റസമ്മതം ( അടുത്ത ക്യാബിന്‍-ലെ ചിരിക്കാത്ത മനുഷ്യന്)
ഇന്നലെ അറിയാതെ ചിരിച്ചു പോയി
മനസ്സിനെ കഞ്ഞി മുക്കി ഇസ്തിരിയിട്ടു വടി പോലാക്കി
ഘടികാര മുഴക്കത്തില്‍ കൊളുത്തിയിട്ടിട്ടും
കണി തന്ന കുഞ്ഞിന്റെ മോണച്ചിരിയൊ
രാത്രി പെയ്യാതെ പെയ്ത മഴയൊ ആണു പണി പറ്റിച്ചത്
ജാള്യതയൊടെ സ്ക്രീന്‍-ല്‍മുഖം പൂഴ്ത്തുമ്പൊള്‍
മനസ്സിന്റെ ആശ്വാസ മന്ത്രം 'ഭാഗ്യം ആരും കണ്ടില്ല'

എന്റെ ‘കവിത’
കവിത കാച്ചികുറുക്കിയതാവണം
കഴയ്ക്കുന്നതു മനസ്സായാതിനാല്‍ മടുത്തു
ഒരു പന്തം കത്തിക്കാമെന്നോര്‍ത്തു
തീപ്പെട്ടികോലിനു പോലും വകുപ്പില്ലാത്തതിനാല്‍ മടങ്ങി
അവസാനം ഒരൂക്കന്‍ പ്രസ്തവന
'തോറ്റും തികട്ടിയുമിരുന്നാല്‍ താഴും തിടമ്പും വേണ്ടല്ലൊ'
Saturday, November 25, 2006
പിന്‍ വഴി
സ്വപ്നങ്ങളും ആവശ്യങ്ങളും തമ്മില്‍ കലഹം മൂത്തപ്പൊള്‍
മനസ്സു മടുത്തു പിന്‍ വഴികളില്‍ നടക്കാനിറങ്ങി.
പതിയെ നടക്കുന്നതാണു സുഖമെന്നു ഇടം കാലും
ഞാനാണാദ്യം എത്തുക എന്നു വലം കാലും കുശുകുശുത്തു
പണ്ടു തന്നെ ഒട്ടിപിടിച്ചിരുന്ന സ്വപ്നങ്ങളെ കണ്ണുകള്‍ കണ്ടെടുത്തു
കേട്ടു മറന്ന പാട്ടിന്റെ ഈണത്തില്‍ പകച്ചു പോയി കാതുകള്‍
ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ലല്ലൊ എന്ന ചിന്തയില്‍
ഞാനപ്പൊഴും തല ഉയര്‍ത്തി തന്നെ പിടിച്ചിരുന്നു
പക്ഷെ എന്റെ മനസിനെ വഴിയില്‍ മറന്നിട്ട നിലയില്‍ കണ്ടെത്തിയപ്പൊള്‍
നടപ്പു പിന്നോട്ടാണെന്നു ഞാനും ഞെട്ടി തിരിച്ചറിഞ്ഞു..........

സുഹ്രുത്ത്
എന്റെ പൂന്തൊട്ടം കാണണമത്രെ.
സുഹ്രുത്തുക്കള്‍ എല്ലാം പങ്കുവെക്കണമെന്നാണു നാട്ടു നടപ്പെന്നു
കയര്‍ത്തപ്പൊള്‍ ഞാനും അതേറ്റുപിടിച്ചു
"അന്യര്‍ പ്രവേശിക്കരുത്" എന്ന സൂചിക അവന്റെ
സഹായത്താല്‍ തന്നെ പിഴുതെറിഞ്ഞു
ആദ്യത്തെ മുള്ളില്‍ ചവിട്ടിയപ്പൊള്‍ വളിച്ച ചിരിയോടെ
വേദന പോലും അവന്റേതാണെന്നു അവകാശവാദം
വരണ്ട കാറ്റു കൊണ്ടപ്പൊള്‍ സഹതാപം
ഉണങ്ങി വരണ്ട ഇലക്കൂട്ടങ്ങളെ ആദ്യമായി പുശ്ചിച്ചു
ആളനക്കമില്ലാതെ വരണ്ടുക്കിടന്നതെല്ലാം അവന്‍
വിളിച്ചുണര്‍ത്തി ചവിട്ടി മെതിച്ചു
അവസാനം പടികടന്നു തിരിഞ്ഞു നോക്കാതെ അവന്‍ അകലവെ
ഒരു സുഹ്രുത്തിനു കൂടി ഞാന്‍ ബലിയിട്ടു

വാക്ക്
അരിപ്പ കൊണ്ടു അരിച്ചെടുത്ത പോലെ
വളരെക്കുറച്ചെ നീ പറഞ്ഞിരുന്നുള്ളൂ
വരികള്‍ക്കിടയില്‍ വായിക്കാനാറിഞ്ഞിരുന്നതു കൊണ്ടു
എന്നെ അതേശിയില്ല
നിന്നില്‍ നിന്നും ഊറ്റിയെടുത്ത ചിന്തകള്‍
എന്നെ ഇടതടവില്ലാതെ സംസാരിപ്പിച്ചപ്പൊള്‍
പക്ഷെ നീ "നിര്‍ത്ത്" എന്നലറിയതെന്തിനായിരുന്നു?

സമയം
ഓരോ ദിവസത്തേക്കും ജീവിക്കാമെന്നു കരുതി
രാത്രിയും പകലും വേര്‍പിരിയുന്നതു കണ്ടു മനസു വിതുമ്പി
മണീക്കൂറായി ചുരുങ്ങി .. ഘടികാരത്തിന്റെ മുഴക്കം പേടിപെടുത്തി
മിനിറ്റായി തീര്‍ന്നപ്പൊള്‍ സെക്കെന്റ് സൂചി പിന്തള്ളി ചുറുചുറുക്കൊടെ കടന്നു പോയി
ഇപ്പോള്‍ സുഖം
ചിന്തിക്കാന്‍ കൂടി നില്‍ക്കേണ്ടതില്ലല്ലൊ

Subscribe to:
Comments (Atom)